2012 ഒക്‌ടോബർ 11, വ്യാഴാഴ്‌ച

വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവര്‍ മാത്രമല്ല കുറ്റം ചെയ്യുന്നത് മൃഗീയതയില്‍ നിന്നും മാനവികതയിലേക്ക് ഉള്ള പരിണാമം ആണല്ലോ വിദ്യ.നിയമം പരിപാലിക്കേണ്ട
പോലീസ് നിയമം കയ്യിലെടുക്കുന്നു,നിയമം പഠിച്ച വക്കീല്‍ കുറ്റം ചെയ്യുന്നു നീതി വിധിക്കേണ്ട ന്യായാധിപന്‍ കുറ്റവാളിയുടെ പക്ഷം ചേരുന്നു.ഫോര്‍ത്ത് എസ്റ്റു എന്ന് വിളിക്കപ്പെടുന്ന മാധ്യമങ്ങള്‍ ഇരയുടെ തേങ്ങലുകള്‍ കേള്‍ക്കാതെ വേട്ടക്കാരന്ടെ ആര്‍പ്പുവിളികള്‍ക്ക് കാതോര്‍ക്കുന്നു ഇങ്ങനെ യഥാര്‍ത്ഥത്തില്‍ ഉണ്ടാവേണ്ട ഔട്ട്‌പുട്ട്
പലപ്പോഴും ലഭിക്കുന്നില്ല എന്ന് വെച്ച് കോടതിയും പോലീസും ഒന്നും വേണ്ടെന്നു വാദിക്കാന്‍ കഴിയുമോ? ന്യൂനപക്ഷം വരുന്ന ആളുകള്‍ എല്ലാരംഗത്തും തെറ്റ് ചെയ്യുന്നു
അത് കൊണ്ട് ആ സംവിധാനം തന്നെ ഇല്ലാതാക്കാന്‍ ആവുമോ? എല്ലാ സംവിധാനവും നിലനില്‍ക്കുന്നത് വ്യക്തി എന്ന അടിസ്ഥാന തത്വത്തിലാണ്.. എളുപ്പത്തില്‍ കാര്യം
നടക്കാന്‍ കൈക്കൂലി കൊടുക്കുന്ന നാം പുറത്തിറങ്ങി അഴിമതിക്ക് എതിരെ പ്രസംഗിക്കും... മതം എന്ന സംവിധാനത്തിന് ഒരു കുഴപ്പവും ഇല്ല അതിന്ടെ അനുയായികള്‍
എന്ന് പറയുന്നവര്‍ ചെയ്യുന്ന കുറ്റം മതതിന്ടെ തലയില്‍ കെട്ടി വെക്കുന്നത് ഉദാഹരണം ആയി പറഞ്ഞാല്‍ ഒരു പ്രമുഖ യൂനിവേര്‍സിറ്റിയില്‍ പഠിച്ച കുറച്ചു പേര്‍ ചെയ്ത കുറ്റത്തിന് ആ സ്ഥാപനം തന്നെ പൂട്ടണം എന്ന് പറയും പോലെ ആവും അത്.. അവിടെ നിന്ന് പഠിച്ചിറങ്ങിയ ആയിരകണക്കായ വിദ്യാര്‍ഥികള്‍ സമൂഹത്തിനു ചെയ്യുന്ന
സേവനങ്ങള്‍ നാം മറന്നു കൂടാ... ലോകത്ത് നിരപരാധികള്‍ മരിച്ചു വീണത്‌ മതങ്ങള്‍ തമ്മില്‍ നടന്ന യുദ്ധത്തില്‍ അല്ല.. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍.ലോകത്തിനു
സമ്മാനിച്ചത്‌ ദുരന്തങ്ങള്‍ എത്ര ഭീകരമാണ്... നാഗസാക്കി ,ഹിരോഷിമ, വിയറ്റ്നാം തുടങ്ങി സിറിയ വരെ വായിക്കുമ്പോള്‍ മതമല്ല മറിച്ചു അധികാരം ആണ് പ്രശ്നം
എന്ന് മനസിലാവും ഗുജറാത്തില്‍ മുസ്ലിംകളെ കൊന്നൊടുക്കിയത് ഗീതയില്‍ അങ്ങനെ ചെയ്യാന്‍ പറഞ്ഞത് കൊണ്ടല്ല,""യസ്തു സര്‍വാണി ഭൂതാനി ആത്മന്യേ വാനു പശ്യതി
സര്‍വ ഭൂതേഷു ചാത്മാനാം താതോന വിജു ഗുപ്സത്തെ"" എന്ന മഹത്തായ വാക്യം മോഡിയും പഠിച്ചിട്ടുണ്ട്പക്ഷെ അയാള്‍ക്ക്‌ അധികാരം ആണ് മുഖ്യം...
മനുഷ്യരെ നന്മയിലേക്ക് നയിക്കുന്ന മതങ്ങളെ യഥാവിധ ഉള്‍കൊള്ളാന്‍ ആണ് നാം തയ്യാരാവേണ്ടത്‌ ആളുകള്‍ തൂങ്ങി മരിക്കും എന്ന് കരുതി കയര്‍ നിരോധിക്കാന്‍ പറ്റില്ല
കയര്‍ കിട്ടിയില്ലെങ്കില്‍ അവര്‍ വിഷം കുടിച്ചു ചാവും... കൊലയാളികള്‍ മതത്തെ മറയാക്കുന്നു അത് തിരിച്ചറിയാന്‍ വിശ്വാസികള്‍ തയാറാവണം.. എല്ലാ ജീവികളെയും
സ്വന്തം ആത്മാവിലും സ്വന്തം എല്ലാ ജീവികളിലും കാണുന്നവന്‍ ഒന്നിനെയും വെറുക്കുന്നില്ല നിന്ദിക്കുന്നില്ല ഇതാണ് ഗീതാ അധ്യാപനം അപകടം വര്‍ധിക്കുന്നത്
കൊണ്ട് വാഹനങ്ങളും നിരോധിക്കാന്‍ പറഞ്ഞാലും സംഗതി തഥൈവ.. മംഗളം.
 

2012 മാർച്ച് 3, ശനിയാഴ്‌ച

സ്വവര്‍ഗരതിയെ കുറിച്ച് പരമോന്നത കോടതി നടത്തിയ പരാമര്‍ശം ശ്രദ്ധേയമായി. കേന്ദ്രസര്‍ക്കരിണ്ടേ നിലപാട് മാറ്റം നമ്മുടെ സംസ്കാരത്തിനും മനുഷ്യാവകാശത്തിനും എതിരാണ് ചില പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ചുവടു പിടിച്ചു സമൂഹത്തെ മൂല്യനിരാസ വ്യവസ്ഥിതിയിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് ഓരോ സമൂഹത്തിനും തനതായ ധാര്‍മികതയും മൂല്യങ്ങളും ഉണ്ട് കാലങ്ങളായി നാം നേടിയെടുത്ത സംസ്കാരം നമ്മുടെ ജീവിതവുമായി ഇഴചേര്‍ന്ന് നില്‍ക്കുന്നു അവയെ പറിചെരിയുക മൂലം നമ്മുടെ ആത്മാവ് തന്നെയാവും നഷ്ടമാവുക

2012 മാർച്ച് 2, വെള്ളിയാഴ്‌ച

കേന്ദ്ര സര്‍ക്കാരിണ്ടേ നദീസംയോജന പദ്ധതി ആശങ്ക ഉളവാക്കുന്നതാണ് ഇന്ത്യയിലെ സുപ്രധാന നദികളെ കനാല്‍ കീറി ബന്ധിപ്പിച്ചു എല്ലാ ഭാഗത്തും വെള്ളം എത്തിച്ചു വരള്‍ച്ച ഇല്ലാതാക്കി കാര്‍ഷിക അഭിവൃദ്ധി നേടാന്‍ കഴിയുമെന്നാണ് നമ്മുടെ ശാസ്ത്രഞ്ജര്‍ പറയുന്നത് വാജ്പേയി സര്‍ക്കാര്‍ കൊണ്ട് വന്ന പദ്ധതിയെ പറ്റി വേണ്ടത്ര പഠനം ഇനിയും നടന്നിട്ടുണ്ടോ ആവോ ?
പ്രകൃതിയുടെ സ്വാഭാവികതയേ തകര്‍ത്തു നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍
വിപരീത ഫലം ഉണ്ടാക്കാനാണ് സാധ്യത മനുഷ്യന്ടെ ആവശ്യങ്ങള്‍ ആര്ത്തിയിലെക്കും അത്യാഗ്രഹതിലെക്കും മാറിയതിണ്ടെ ദൂഷ്യ വശങ്ങള്‍ നാം വളരെകാലമായി ആഗോള താപനതിന്ടെയും കാലാവസ്ഥ വ്യതിയാനതിന്ടെയും പേരില്‍ അനുഭവിക്കുന്നു പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥ ജീവികളുടെ നിലനില്പിന് തന്നെ ഭീഷണിയായി മാറിയിട്ടുണ്ട് എല്ലാ ജീവജാലങ്ങളും അവയുടെ പങ്കു കൃത്യമായി പാലിക്കുമ്പോള്‍ മനുഷ്യന്‍ മാത്രം അവന്ടെ സുഖം മാത്രം ലക്‌ഷ്യം വെക്കുന്നു
പരസ്പര കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയിലൂടെയാണ് ഓരോ ജീവിയും ഭൂമിയില്‍ അധിവസിക്കുന്നത് അതിനാല്‍ ഒന്നിന്ടെ തകര്‍ച്ച എല്ലാത്തിനെയും ബാധിക്കും സ്വാഭാവികത നിലനിര്‍ത്തി മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളൂ ഇല്ലെങ്കില്‍ അത് അനുഭവിക്കാന്‍ മനുഷ്യന് യോഗമുണ്ടാവില്ല
ശാസ്ത്ര നേട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ നേട്ടതെക്കാള്‍ ഏറെ കൊട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്  

2012 മാർച്ച് 1, വ്യാഴാഴ്‌ച

ഇറ്റാലിയന്‍ നാവികര്‍ രണ്ടു മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന
സംഭവതിന്ടെ ചൂടാറും മുന്‍പേ മറ്റൊന്ന്, അജ്ഞാത കപ്പല്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചു നീണ്ടകരയില്‍ നിന്നുള്ള രണ്ടു പേരാണ്ഇന്ന് പുലര്‍ച്ചയ്ക്ക്  മരിച്ചത്
മത്സ്യതൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പു വരുത്തുമെന്ന സര്‍ക്കാരിണ്ടേ പ്രഖ്യാപനം വന്നതിനു തൊട്ടു പുറകെയാണ് ഈ സംഭവം.
അപകടം വരുത്തിയ കപ്പല്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത്
അതിലേറെ നാണക്കേടായി നമ്മുടെ ജലാതിര്‍ത്തിയിലൂടെ നാം അറിയാതെ  ഒരു വിദേശകപ്പല്‍ കടന്നു പോവുക അസംഭവ്യം! കപ്പലുകളും വിമാനങ്ങളും കടന്നു പോകുമ്പോള്‍ 
ബന്ധപ്പെട്ട രാജ്യങ്ങളെ സ്വാഭാവികമായും അറിയിക്കും ഇവിടെ എന്ത് പറ്റിയെന്നു 
അറിയില്ല! തീവ്രവാദവും ഭീകരവാദവും കൊടുമ്പിരി കൊള്ളുന്ന ഇക്കാലത്ത്
അജ്ഞാതകപ്പലുകള്‍ വന്നു നമ്മുടെ രാജ്യത്തെ അപ്പാടെ എടുത്തു കൊണ്ട് പോയാലും
നമ്മുടെ സംവിധാനങ്ങള്‍ ഒന്നുമറിയില്ല. രാജ്യ സുരക്ഷക്കായി കോടികള്‍ ചിലവഴിച്ചിട്ടും 
അത് ഫലപ്രാപ്തിയില്‍ എത്തുന്നുണ്ടോ എന്ന് കണ്ടുതന്നെ അറിയണം.മറ്റൊന്ന് നമ്മുടെ സമുദ്രാതിര്‍ത്തിയെ സമ്പന്ധിച്ച്‌ ആശയകുഴപ്പം ഇല്ലാതാക്കുകയാണ് നമ്മുടെ ജലാതിര്‍ത്തിക്ക് അകത്തു മാത്രം മത്സ്യബന്ധനം നടത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുക ഇറ്റാലിയന്‍ കപ്പല്‍ കേസിലും അവര്‍ വാദിക്കുന്നത് സംഭവം നടന്നത് ഇന്ത്യന്‍ അതിര്‍ത്തിക്കു പുറത്തു ആണെന്നാണ്‌. കുറ്റവാളികള്‍ നിയമതിണ്ടേ പഴുത്‌ ഉപയോഗിച്ച് പുറത്തു കടക്കും പ്രത്യേകിച്ച് വെള്ളക്കാര്‍ ആകുമ്പോള്‍ പിന്നെ നമ്മുടെ സോണിയാജിയുടെ നാട്ടുകാര്‍ അല്ലെ.    നമ്മുടെ മനസ്സില്‍ ഇപ്പോഴും വെള്ളക്കാരോട്  വിധേയത്വം ഉണ്ടെന്നത് ഒരു സത്യം മാത്രം

2012 ഫെബ്രുവരി 9, വ്യാഴാഴ്‌ച

പുഴ ഒഴുകുന്ന വഴിയരികില്‍ ചാഞ്ഞു നില്‍ക്കുന്ന വാകമരം മഞ്ഞപ്പൂക്കള്‍ നിറയെ വിടര്‍ന്നു നില്‍ക്കുന്ന വസന്തകാലം ഉള്ളില്‍  ഓര്‍മകളുടെ തിരയിളക്കം
തീര്‍ക്കുന്നു കാറ്റില്‍ അലസം ഇളകുന്ന പൂക്കളുടെ ചേതോഹര രൂപം ഇപ്പോഴും കണ്മുന്പിലുണ്ട്

2011 സെപ്റ്റംബർ 21, ബുധനാഴ്‌ച

ethaano sarkkar?

ജനകീയ സമരങ്ങളെ അടിച്ചു ഒതുക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത് ഐസ്ക്രീം, പാംഓയില്‍, കേസുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം പാടുപെടുന്നത് പോരാത്തതിനു വിമാനത്തില്‍ പെണ്ണിനെ പീഡിപ്പിച്ച മന്ത്രി ഇപ്പോള്‍ s .m .s ലൂടെയാണ് പുതിയ പീഡനം നടത്തുന്നത് ചുരുക്കത്തില്‍ ഒരു പ്രതീക്ഷയും നല്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്‌ വിദ്ധ്യാര്തികളെ അടിച്ചൊതുക്കുന്ന സര്‍ക്കാര്‍ വരും നാളുകളില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് ഉറപ്പ്. മുതലാളിമാരെ സഹായിക്കുന്ന നയമാണ് സര്‍ക്കാരിന്‌.മുന്‍സര്‍ക്കാര്‍ കൊണ്ടുവന്ന ജനക്ഷേമപദ്ധതികള്‍ എല്ലാം നിര്‍ത്തിവെച്ചനിലയിലാണ്

kollkkar

നാട് കട്ട് മുടിക്കാന്‍ മാത്രം എന്തിനാണ് ഒരു സര്‍ക്കാര്‍? എല്ലാത്തിനും പുറമേ അടിക്കടി പെട്രോള്‍ വില വര്‍ധിപ്പിച്ചു പാവപ്പെട്ടവന്ടെ നടു ഒടിക്കുന്ന പരിപാടിയാണ് മന്‍മോഹന്‍ തുടരുന്നത് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് കഴിയാറില്ല കുറെ പൊള്ളയായ  കണക്കുകള്‍ നിരത്തി ഇന്ത്യ മുന്നേറുന്നു എന്ന് പറയുന്നതല്ലാതെ പാവപ്പെട്ടവന് ഇന്നും കഞ്ഞി കുമ്പിളില്‍ തന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു കുടിവെള്ളം, കിട്ടാത്ത കറണ്ട് ഇല്ലാത്ത എത്ര ഗ്രാമങ്ങള്‍ ഇന്നും രാജ്യത്ത് ഉണ്ട്‌.20 രൂപ പോലും ദിവസ വരുമാനം ഇല്ലാത്ത ഭൂരിപകഷമുല്ല നാട്ടിലാണ് പെട്രോള്‍ വില തീരുമാനിക്കാന്‍ എണ്ണകമ്പനികള്‍ക്ക് അധികാരം നല്‍കുന്നത് കൊള്ളക്കരണ്ടേ റോളിലാണ് സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍  കോണ്‍ഗ്രസ്‌ B.J .P യെ പിന്തള്ളിയിരിക്കുന്നു കള്ളന്മാരും കൊള്ളക്കാരും കൂടി നാട് കട്ടുമുടിക്കുമ്പോള്‍ ജനം നിസ്സഹായരായി മാറുന്നു.പെട്രോളിന്  ലോകത്ത് ഏറ്റവും കൂടിയ വില ഇന്ത്യയിലാണ് 33രൂപയ്ക്കു കിട്ടുന്ന പെട്രോള്‍ ഇരട്ടി വിലക്ക് വില്‍ക്കുന്നു നികുതി പിരിക്കാന്‍ മാത്രം ഒരു സര്‍ക്കാരിന്ടെ ആവശ്യമുണ്ടോ?