2012 ഒക്‌ടോബർ 11, വ്യാഴാഴ്‌ച

വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവര്‍ മാത്രമല്ല കുറ്റം ചെയ്യുന്നത് മൃഗീയതയില്‍ നിന്നും മാനവികതയിലേക്ക് ഉള്ള പരിണാമം ആണല്ലോ വിദ്യ.നിയമം പരിപാലിക്കേണ്ട
പോലീസ് നിയമം കയ്യിലെടുക്കുന്നു,നിയമം പഠിച്ച വക്കീല്‍ കുറ്റം ചെയ്യുന്നു നീതി വിധിക്കേണ്ട ന്യായാധിപന്‍ കുറ്റവാളിയുടെ പക്ഷം ചേരുന്നു.ഫോര്‍ത്ത് എസ്റ്റു എന്ന് വിളിക്കപ്പെടുന്ന മാധ്യമങ്ങള്‍ ഇരയുടെ തേങ്ങലുകള്‍ കേള്‍ക്കാതെ വേട്ടക്കാരന്ടെ ആര്‍പ്പുവിളികള്‍ക്ക് കാതോര്‍ക്കുന്നു ഇങ്ങനെ യഥാര്‍ത്ഥത്തില്‍ ഉണ്ടാവേണ്ട ഔട്ട്‌പുട്ട്
പലപ്പോഴും ലഭിക്കുന്നില്ല എന്ന് വെച്ച് കോടതിയും പോലീസും ഒന്നും വേണ്ടെന്നു വാദിക്കാന്‍ കഴിയുമോ? ന്യൂനപക്ഷം വരുന്ന ആളുകള്‍ എല്ലാരംഗത്തും തെറ്റ് ചെയ്യുന്നു
അത് കൊണ്ട് ആ സംവിധാനം തന്നെ ഇല്ലാതാക്കാന്‍ ആവുമോ? എല്ലാ സംവിധാനവും നിലനില്‍ക്കുന്നത് വ്യക്തി എന്ന അടിസ്ഥാന തത്വത്തിലാണ്.. എളുപ്പത്തില്‍ കാര്യം
നടക്കാന്‍ കൈക്കൂലി കൊടുക്കുന്ന നാം പുറത്തിറങ്ങി അഴിമതിക്ക് എതിരെ പ്രസംഗിക്കും... മതം എന്ന സംവിധാനത്തിന് ഒരു കുഴപ്പവും ഇല്ല അതിന്ടെ അനുയായികള്‍
എന്ന് പറയുന്നവര്‍ ചെയ്യുന്ന കുറ്റം മതതിന്ടെ തലയില്‍ കെട്ടി വെക്കുന്നത് ഉദാഹരണം ആയി പറഞ്ഞാല്‍ ഒരു പ്രമുഖ യൂനിവേര്‍സിറ്റിയില്‍ പഠിച്ച കുറച്ചു പേര്‍ ചെയ്ത കുറ്റത്തിന് ആ സ്ഥാപനം തന്നെ പൂട്ടണം എന്ന് പറയും പോലെ ആവും അത്.. അവിടെ നിന്ന് പഠിച്ചിറങ്ങിയ ആയിരകണക്കായ വിദ്യാര്‍ഥികള്‍ സമൂഹത്തിനു ചെയ്യുന്ന
സേവനങ്ങള്‍ നാം മറന്നു കൂടാ... ലോകത്ത് നിരപരാധികള്‍ മരിച്ചു വീണത്‌ മതങ്ങള്‍ തമ്മില്‍ നടന്ന യുദ്ധത്തില്‍ അല്ല.. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍.ലോകത്തിനു
സമ്മാനിച്ചത്‌ ദുരന്തങ്ങള്‍ എത്ര ഭീകരമാണ്... നാഗസാക്കി ,ഹിരോഷിമ, വിയറ്റ്നാം തുടങ്ങി സിറിയ വരെ വായിക്കുമ്പോള്‍ മതമല്ല മറിച്ചു അധികാരം ആണ് പ്രശ്നം
എന്ന് മനസിലാവും ഗുജറാത്തില്‍ മുസ്ലിംകളെ കൊന്നൊടുക്കിയത് ഗീതയില്‍ അങ്ങനെ ചെയ്യാന്‍ പറഞ്ഞത് കൊണ്ടല്ല,""യസ്തു സര്‍വാണി ഭൂതാനി ആത്മന്യേ വാനു പശ്യതി
സര്‍വ ഭൂതേഷു ചാത്മാനാം താതോന വിജു ഗുപ്സത്തെ"" എന്ന മഹത്തായ വാക്യം മോഡിയും പഠിച്ചിട്ടുണ്ട്പക്ഷെ അയാള്‍ക്ക്‌ അധികാരം ആണ് മുഖ്യം...
മനുഷ്യരെ നന്മയിലേക്ക് നയിക്കുന്ന മതങ്ങളെ യഥാവിധ ഉള്‍കൊള്ളാന്‍ ആണ് നാം തയ്യാരാവേണ്ടത്‌ ആളുകള്‍ തൂങ്ങി മരിക്കും എന്ന് കരുതി കയര്‍ നിരോധിക്കാന്‍ പറ്റില്ല
കയര്‍ കിട്ടിയില്ലെങ്കില്‍ അവര്‍ വിഷം കുടിച്ചു ചാവും... കൊലയാളികള്‍ മതത്തെ മറയാക്കുന്നു അത് തിരിച്ചറിയാന്‍ വിശ്വാസികള്‍ തയാറാവണം.. എല്ലാ ജീവികളെയും
സ്വന്തം ആത്മാവിലും സ്വന്തം എല്ലാ ജീവികളിലും കാണുന്നവന്‍ ഒന്നിനെയും വെറുക്കുന്നില്ല നിന്ദിക്കുന്നില്ല ഇതാണ് ഗീതാ അധ്യാപനം അപകടം വര്‍ധിക്കുന്നത്
കൊണ്ട് വാഹനങ്ങളും നിരോധിക്കാന്‍ പറഞ്ഞാലും സംഗതി തഥൈവ.. മംഗളം.